ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് കൊണ്ടുവരാൻ ഇന്ത്യ അയച്ച എയർ ഇന്ത്യ വിമാനത്തിന് ഒരു ലക്ഷം മുതൽ ഒന്നരലക്ഷം രൂപ വരെ ടിക്കറ്റിന് ഈടാക്കിയത് നിരവധി വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയെന്നും ടിക്കറ്റ് നിരക്ക് കുറക്കണമെന്നും യുക്രെയ്നിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥി സയൻചൗധരി പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ കുറിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വിമാനത്താവളങ്ങൾ അടച്ചിടും മുമ്പായിരുന്നു ട്വീറ്റ്. യുദ്ധഭീതിയുടെ മറവിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് വിദ്യാർഥികളുടെ മടക്കയാത്രയെ ബാധിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് അയച്ച കത്തിൽ ഇ.ടി. ബഷീർ വ്യക്തമാക്കിയിരുന്നു. 25,000 -30,000 രൂപ കൊടുത്ത സ്ഥാനത്താണ് വൻ നിരക്ക് ഈടാക്കിയതെന്നും എയർ ഇന്ത്യക്ക് പകരം വിദ്യാർഥികൾ എയർ അറേബ്യ, ഖത്തർ എയർവേസ്, യുക്രെയ്ൻ എയർവേസ് എന്നിവ വഴി വരാൻ നോക്കിയിരുന്നുവെന്നും ബഷീർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.