ഗുവാഹതി: അസമിലെ കാസിരംഗ ദേശീയോദ്യാന - കടുവ സംരക്ഷണ കേന്ദ്രത്തില്‍ വെടിയേറ്റ മുറിവുകളോടെ കടുവയുടെ ജഡം കണ്ടെത്തി. പത്ത് വയസ് പ്രായം കരുതുന്ന ആണ്‍ കടുവയുടെ ജഡമാണ് കണ്ടെത്തിയത്.
അബദ്ധത്തില്‍ വനപാലകരുടെ വെടിയേറ്റാണ് കടുവ ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജനവാസ കേന്ദ്രത്തില്‍നിന്നും കടുവയെ അകറ്റാന്‍ ഭയപ്പെടുത്താനായി വെടിവെച്ചപ്പോള്‍ സംഭവിച്ച അപകടമാണെന്ന് വനംവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സമീപകാലത്ത് ദേശീയ പാര്‍ക്കില്‍ നിന്ന് കടുവയുടെ ജഡം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. 2017ലെ സെന്‍സസ് പ്രകാരം 111 കടുവകളാണ് കാസിരംഗ കടുവ സംരക്ഷണ കേന്ദ്രത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.