ടിക് ടോക്ക് നിരോധിക്കാൻ കർണാടക വനിത കമീഷൻ ഹൈകോടതിയെ സമീപിക്കുന്നു

ബംഗളൂരു: ജനങ്ങൾക്കിടയിൽ ഏറെ പരിചിതമായ ടിക് ടോക്ക് വിഡിയോ മൊബൈൽ ആപ്ലിക്കേഷൻ നിരോധിക്കണമെന്നാവശ്യപ്പെട് ട് കർണാടക വനിത കമീഷൻ ഹൈകോടതിയിൽ ഹരജി നൽകാനൊരുങ്ങുന്നു. ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈകോടതി കഴി ഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ടിക്ക് ടോക്ക് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെ ന്നും അശ്ലീല വിഡിയോകൾ പുറത്തുവരുന്നുവെന്നുമുള്ള പരാതികൾ ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് കർണാടക സംസ്ഥാന വനിത കമീഷൻ കോടതിയെ സമീപിക്കുന്നത്. ടിക് ടോക് നിേരാധിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്ന്് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ നാഗലക്ഷ്മി ബായ് വ്യക്തമാക്കി.

വിഷയം നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ, കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതിയുള്ള വിഡി‍യോകൾ വ്യാപകമാണെന്നും പ്രണയ ബന്ധത്തിൽനിന്നും വേർപിരിഞ്ഞശേഷം പെൺകുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും ടിക് ടോക്കിലിട്ട് അപമാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുമാണ് വനിത കമീഷൻ വ്യക്തമാക്കുന്നത്.

പെൺകുട്ടികളെ ടിക്ക് ടോക്കിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ ഇതിനകം പരാതിയും ലഭിച്ചിട്ടുണ്ട്. ടിക്ക് ടോക്ക് പൂർണമായും നിരോധിക്കുന്നത് കാര്യമായ ഗുണം ചെയ്യില്ലെന്നും കൃത്യമായി ആപ്ലിക്കേഷനിലെ ഉള്ളടക്കം പരിശോധിക്കാനുള്ള സംവിധാനമാണ് വേണ്ടതെന്നുമാണ് സൈബർ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags:    
News Summary - Tik Tok - Karnataka Women Commission approach high court- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.