16കാരിയായ ടിക്​ടോക്​ താരം സിയ കക്കർ ആത്മഹത്യ ചെയ്​തു

ന്യൂഡൽഹി: യുവനടൻ സുശാന്ത്​ സിങ്​ രജ്​പുത്തിൻെറ ആത്മഹത്യ നൽകിയ ആഘാതത്തിൽ മുക്തരാകുന്നതിന്​ മു​േമ്പ ഡൽഹിയിൽ കൗമാരക്കാരിയായ ടിക്​ടോക്​ താരവും ആത്മഹത്യ ചെയ്​തു​. ടിക്​ടോക്കിൽ 10 ലക്ഷത്തിലധികം ആരാധകരുള്ള​ സിയ കക്കറാണ്​ ജീവിതം അവസാനിപ്പിച്ചത്​.

16കാരിയായ നർത്തകിയുടെ മരണ വിവരം മാനേജർ അർജുൻ സരിൻ സ്​ഥിരീകരിച്ചു. 'ജോലി സംബന്ധമായി അവർ വളരെ മികച്ച രീതിയിലായിരുന്നു മുന്നോട്ടു പോയിരുന്നത്​. ഇത്​ വ്യക്​തിപരമായ എന്തോ പ്രശ്​നങ്ങൾ മൂലമാണ്​. പുതിയ പ്രൊജക്​ടുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ഞാൻ സംസാരിച്ചപ്പോൾ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. കഴിവുള്ള ഒരു കലാകാരിയായിരുന്നു അവർ'- അർജുൻ പറഞ്ഞു.

ടിക്​​ടോക്​, ഇൻസ്​റ്റഗ്രാം, സ്​നാപ്​ചാറ്റ്​, യൂടൂബ്​ എന്നീ സമുഹമാധ്യമങ്ങളിൽ സജീവമായിരുന്ന സിയ കക്കർ ഡാൻസ്​ വിഡിയോകളിലൂടെയാണ് പ്രശസ്​തയായത്​. ഇൻസ്​റ്റഗ്രാമിൽ ലക്ഷത്തിലധികം ഫോളോവേഴ്​സുണ്ടായിരുന്ന സിയയെ 1.1 ദശലക്ഷം ആളുകളാണ്​ ടിക്​ടോക്കിൽ പിന്തുടരുന്നത്​.

ജൂൺ 14നായിരുന്നു പ്രശസ്​ത ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിനെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. 34 കാരനായിരുന്ന നടൻ വിഷാദ രോഗത്തെത്തുടർന്ന്​​ ജീവനൊടുക്കിയതെന്നാണ്​ സൂചന. ഹിന്ദി ടി.വി സീരീസായ ക്രൈം പട്രോളിലെ നായിക പ്രേക്ഷ മേത്തയും ജീവനൊടുക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.