ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫിെൻറ സ്ഥാനാർഥിനിർണയം പൊതിക്കാതേങ്ങയായി തുടരുേമ്പാഴും അവർക്ക് 16 സീറ്റിൽ വിജയം പ്രവചിച്ച് ടൈംസ് നൗ-വി.എം.ആർ സർവേ ഫലം. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ ഇടതു മുന്നണിക്ക് കേവലം മൂന്ന് സീറ്റാണ് കിട്ടുക. എൻ.ഡി.എ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും സർവേ പ്രവചിക്കുന്ന ു. ബി.ജെ.പിക്ക് അനുകൂലമായി ഫലങ്ങൾ പ്രവചിക്കുന്നെന്ന് ആക്ഷേപമുള്ള ഇൗ സർവേ സംഘം 543 സീറ്റുള്ളതിൽ എൻ.ഡി.എ 283 സീറ്റുനേടി കേവലഭൂരിപക്ഷം നേടുമെന്നാണ് മറ്റൊരു പ്രവചനം. യു.പി.എക്ക് 135ഉം മറ്റുള്ളവർ 125 സീറ്റും നേടുമത്രേ.
മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം ഇങ്ങനെ: തമിഴ്നാട്: യു.പി.എ -34, എൻ.ഡി.എ-05. ആകെ -39. ആന്ധ്രപ്രദേശ്: വൈ.എസ്.ആർ കോൺഗ്രസ്-22, ടി.ഡി.പി -03. ആകെ-25. തെലങ്കാന: ടി.ആർ.എസ് -13, എൻ.ഡി.എ-02, യു.പി.എ-01, മറ്റുള്ളവർ-01. ആകെ-17. കർണാടക: എൻ.ഡി.എ-15, യു.പി.എ-13. ആെക-28. പശ്ചിമ ബംഗാൾ: തൃണമൂൽ കോൺഗ്രസ്-31, എൻ.ഡി.എ-11. ബിഹാർ: എൻ.ഡി.എ-27, യു.പി.എ-13. നോർത്ത് ഇൗസ്റ്റ്: എൻ.ഡി.എ-09, യു.പി.എ-01, മറ്റുള്ളവർ-01. ആകെ- 11.
അസം: യു.പി.എ-04, എൻ.ഡി.എ -08, എ.െഎ.യു.ഡി.എഫ്-02. ആകെ- 14. ഝാർഖണ്ഡ്: കോൺഗ്രസ് -06, ബി.ജെ.പി-08. ആകെ -14. മഹാരാഷ്ട്ര: എൻ.ഡി.എ-39, യു.പി.എ: 09. ആകെ-48. ഗുജറാത്ത്: എൻ.ഡി.എ -24, യു.പി.എ-02. ആകെ-26. യു.പി: എൻ.ഡി.എ-42, മഹാസഖ്യം-36, യു.പി.എ-02. ആകെ-80. മധ്യപ്രദേശ്: എൻ.ഡി.എ-22, യു.പി.എ-07. ആകെ- 29.
രാജസ്ഥാൻ: എൻ.ഡി.എ-20, യു.പി.എ-05. ആകെ-25. ഛത്തിസ്ഗഢ്: എൻ.ഡി.എ-06, യു.പി.എ-05. ആകെ- 11. ഉത്തരാഖണ്ഡ്: ബി.ജെ.പി- 05. ആകെ- 05. ഹരിയാന: എൻ.ഡി.എ-08, യു.പി.എ-02. ആകെ-10. ഡൽഹി: ബി.ജെ.പി-07. ആകെ-07. ജമ്മു-കശ്മീർ: നാഷനൽ കോൺഫറൻസ് -04. യു.പി.എ -02. ആകെ-06. പഞ്ചാബ്: യു.പി.എ -12. ആപ് 01. ആകെ 13. ഗോവ: യു.പി.എ -01. എൻ.ഡി.എ-01. ആകെ-02.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.