ത്രിപുരയിൽ തിപ്രമോത്ത പാർട്ടി ബി.ജെ.പി മന്ത്രിസഭയിലേക്ക്

അഗർത്തല: ത്രിപുരയിലെ പ്രധാന പ്രതിപക്ഷമായ തിപ്രമോത്ത പാർട്ടി സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിസഭയിൽ ചേരും. 60 അംഗ നിയമസഭയിൽ തിപ്രമോത്തക്ക് 13 എം.എൽ.എമാരുണ്ട്. പാർട്ടിയുടെ രണ്ട് അംഗങ്ങൾ മന്ത്രിമാരാകും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിപ്രമോത്ത മന്ത്രിസഭയിൽ ചേരുമെന്നും സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രജിബ് ഭട്ടാചാര്യ പറഞ്ഞു.

ത്രിപുരയിലെ ഗോത്രവർഗക്കാരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും തിപ്രമോത്ത പാർട്ടി തലവൻ പ്രത്യോദ് ദെബ്ബർമയും മാർച്ച് രണ്ടിന് കരാറിൽ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ മന്ത്രിസഭ പ്രവേശം. നിയമസഭയിൽ ബി.ജെ.പിക്ക് 32ഉം സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് ഒരു സീറ്റുമാണുള്ളത്. സി.പി.എം 10, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. തിപ്രമോത്തകൂടി വരുന്നതോടെ ഭരണകക്ഷിയുടെ അംഗബലം 46 ആകും.

Tags:    
News Summary - Tipra Motha to the Cabinet in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.