കോയമ്പത്തൂർ: നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങൾക്ക് മുന്നിൽ പഴയ ടയറുകൾ കൂട്ടിയിട്ട് തീകത്തിച്ച സംഭവം വിവാദമായി. ടൗൺഹാൾ എൻ.എച്ച് റോഡ് മാഹാളിയമ്മൻ കോവിൽ, റെയിൽവേ സ്റ്റേഷന് മുന്നിലെ വിനായക ക്ഷേത്രം, തുടിയല്ലൂർ നല്ലാംപാളയം ശെൽവ വിനായകർ ക്ഷേത്രം എന്നിവിടങ്ങളിലാണ് ടയറുകൾക്ക് തീയിട്ടത്.
ശനിയാഴ്ച പുലർച്ചയാണ് മൂന്നിടങ്ങളിലും സമാനസംഭവം അരങ്ങേറിയത്. മാഹാളിയമ്മൻ കോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശൂലം ഉൾപ്പെടെയുള്ളവക്ക് കേടുപാടുകളും സംഭവിച്ചു. സമീപത്തെ സി.സി ടി.വി കാമറകളിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചു.
പ്രതികൾക്കായി അന്വേഷണം തുടങ്ങി. ടൗൺഹാളിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധവുമായെത്തി. മതസ്പർധ സൃഷ്ടിക്കാനുള്ള സാമൂഹികവിരുദ്ധരുടെ നടപടിയാണിതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന ഇടങ്ങളിൽ രാത്രികാല പട്രോളിങ് ഉൗർജിതപ്പെടുത്താൻ സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.