മുംബൈ: ഭഗത്സിങ് അനുസ്മരണ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചതിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്സ്) വിദ്യാർഥികളുടെ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ബംഗ്ലാവിന് മുന്നിൽചൊവ്വ, ബുധൻ രാത്രികളിൽ 40 ഓളം പ്രോഗ്രസിവ് സ്റ്റുഡൻറ്സ് ഫോറം അംഗങ്ങളും ഭഗത് സിങ് അനുസ്മരണ സംഘാടകരുമാണ് പ്രതിഷേധിച്ചത്.
രാത്രി ഒമ്പതു മുതൽ 12 വരെയാണ് സമരം. ഭഗത് സിങ്ങിന്റെ 92ാം ചരമ വാർഷികമായ വ്യാഴാഴ്ച നടക്കാനിരുന്ന പരിപാടിയിൽ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ, ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. ഭഗത് സിങ്ങിന്റെ ചരമദിനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷമായി അനുസ്മരണ ചടങ്ങ് നടത്തിവരുകയായിരുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും രജിസ്ട്രാറും ഭഗത് സിങ്ങിനെ അപമാനിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, ചടങ്ങുകളിൽ പുറത്തുനിന്നുള്ള അതിഥികളെ കൊണ്ടുവരാൻ വിദ്യാർഥി യൂനിയനു മാത്രമേ അനുമതിയുള്ളൂ എന്നാണ് മറ്റു വിദ്യാർഥികൾ പറയുന്നത്. വിദ്യാർഥി യൂനിയനുമായി ചേർന്നല്ല ഭഗത് സിങ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതെന്ന് യൂനിയൻ അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.