തൃണമൂൽ സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച കാജൽ സിൻഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയാണ് മരണവിവരം പുറത്തുവിട്ടത്.

കാജൽ സിൻഹയുടെ നിര്യാണത്തിൽ മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് സിൻഹ. അശ്രാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം നടത്തിയത്. തൃണമൂലിന്‍റെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു. സിൻഹയുടെ കുടുംബത്തോടും അനുയായികളോടും അനുശോചനം അറി‍യിക്കുന്നുവെന്നും മമത ട്വീറ്റ് ചെയ്തു.

Tags:    
News Summary - TMC candidate from Khardaha, Kajal Sinha, passes away due to COVID19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.