ദുർഗാപൂർ: തൃണമൂൽ കോൺഗ്രസ് തീവ്രവാദ നിർമാണ കമ്പനിയായി മാറിയെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി ഉപാധ്യക്ഷൻ രാജു ബാനർജി. ദുർഗാപൂരിൽ നടന്ന 'ചായ് പെ ചർച്ച'യിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'കാലക്രമേണ, തൃണമൂൽ കോൺഗ്രസിന്‍റെ (ടി.എം.സി) അർത്ഥം മാറിക്കൊണ്ടിരുന്നു, അത് ഇപ്പോൾ ഒരു തീവ്രവാദ നിർമാണ കമ്പനിയായി മാറി. അവരെകുറിച്ച് യുവാക്കൾക്കുള്ള ധാരണയും അതാണ്. തൃണമൂൽ പ്രവർത്തകരും അങ്ങനെ ചിന്തിക്കുന്നു. അതിനാൽ 2021ൽ തൃണമൂൽ തിരിച്ചെത്തുമെന്ന് അവർ ശ്മശാനങ്ങളുടെ ചുവരുകളിൽ എഴുതുന്നു'-ബാനർജി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ടി.എം.സിയും കടുത്ത വാക്പോരിലാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 200 ൽ അധികം സീറ്റുകൾ ബി.ജെ.പി നേടുമെന്ന് നേരത്തെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.