കൊൽക്കത്ത: വ്യാജ വാക്സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എം.പിയും നടിയുമായ മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിൽ നടന്ന വാക്സിൻ ക്യാമ്പിൽ വെച്ചാണ് അവർ വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സൗജന്യമായി നടത്തിയ വാക്സിൻ ക്യാമ്പിൽ തനിക്ക് സംശയങ്ങളുണ്ടെന്ന് എം.പി പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാക്സിൻ ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ദേബാഞ്ജൻ ദേബ് എന്നയാളാണ് ക്യാമ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ മുൻസിപ്പൽ കമ്മീഷണറാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ ക്യാമ്പ് സംഘടിപ്പിച്ചത്.
വാക്സിൻ സ്വീകരിച്ചതിന് ശേഷം തനിക്ക് എസ്.എം.എസ് ലഭിച്ചിരുന്നില്ലെന്ന് മിമി ചക്രബർത്തി പറഞ്ഞു. ഇതാണ് സംശയമുണ്ടാകാൻ കാരണം. ഉടൻ തന്നെ പൊലീസിനെ വിളിച്ച് ക്യാമ്പ് നിർത്തിവെപ്പിച്ചുവെന്നും മിമി വ്യക്തമാക്കി. മുംബൈയിലും ഇത്തരത്തിൽ വ്യാജ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.