കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൺ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രജീബ് ബാനർജി തിരിെക പാർട്ടിയിലേക്ക്. ഞായറാഴ്ച രജീബ് ബാനർജി തൃണമൂൽ കോൺഗ്രസിൽ ചേരും.
അഗർത്തലയിൽ അഭിഷേക് ബാനർജി നയിക്കുന്ന റാലിക്കിടെ ബി.ജെ.പി എം.എൽ.എ ആശിഷ് ദാസും തൃണമൂലിൽ ചേരുമെന്നാണ് വിവരം.
ബി.ജെ.പി പുതുതായി രൂപീകരിച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി രജീബ് ബാനർജിയെ ഉൾപ്പെടുത്തിയിരുന്നു.
ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് കുമാർ ദേബിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആശിഷ് ദാസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയിൽ ചേർന്നതിന്‍റെ പ്രയാശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്തിരുന്നു.
അഭിഷേക് ബാനർജിയിലും മമത ബാനർജിയിലും 100 ശതമാനം വിശ്വാസമുണ്ടെന്ന് ആശിഷ് ദാസ് പറഞ്ഞിരുന്നു. 'അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ ഞാൻ പാർട്ടിയിൽ ചേരും. 2023ൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ കഠിനമായി പ്രയത്നിക്കും' -അഭിഷേക് ബാനർജി പറഞ്ഞു.
ത്രിപുരയും ഗോവയും പിടിച്ചെടുക്കാനാണ് തൃണമൂൽ കോൺഗ്രസിന്‍റെ ലക്ഷ്യം. ത്രിപുരയിൽ അഭിഷേക് ബാനർജിയുടെ മേൽേനാട്ടത്തിലാണ് പാർട്ടിയുടെ അടിത്തറ സൃഷ്ടിക്കൽ.
ഗോവയിൽ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടിറങ്ങിയാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. മമതയുടെ ഗോവ സന്ദർശനത്തിനിടെ ടെന്നീസ് താരം ലിയാൻഡർ പേസ്, നടി നഫീസ അലി എന്നിവർ തൃണമൂൽ അംഗത്വം സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.