'തൃണമൂൽ വൈറസ്​ മുക്​തമായി'; വഞ്ചകരോട്​ നന്ദി പറയാൻ ആഘോഷപരിപാടി നടത്തുമെന്ന്​ തൃണമൂൽ നേതാവ്​

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്ക്​ പോയ വഞ്ചകൻമാർക്ക്​ നന്ദി അറിയിക്കാനായി പാർട്ടി വലിയ ആഘോഷ പരിപാടി നടത്തുമെന്ന്​ മുൻ മന്ത്രിയും തൃണമൂൽ നേതാവുമായ മദൻ മിത്ര. അത്തരക്കാർ ഒഴിഞ്ഞുപോയതോടെ തൃണമൂൽ വൈറസ്​ മുക്​തമായെന്നും അദ്ദേഹം എ.എൻ.​െഎയോട്​ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ സംസ്ഥാനത്ത്​ വൻ സ്വാധീനമുള്ള നന്ദിഗ്രാം എം.എൽ.എ സുവേന്ദു അധികാരി പാർട്ടി വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയതിന്​​ പിന്നാലെയായിരുന്നു മിത്രയുടെ പ്രതികരണം.

സുവേന്ദു അധികാരിയെ കൂടാതെ അഞ്ച്​ തൃണമൂൽ എം.എൽ.എമാർ കൂടി ശനിയാഴ്​ച്ച മിഡ്​നാപൂരിൽ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പ​െങ്കടുത്ത റാലിയിൽ വെച്ച്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. രണ്ട്​ സി.പി.എം, ഒാരോ സി.പി.ഐ, കോൺഗ്രസ്​ എം.എൽ.എമാരും ബി.ജെ.പിയിലെത്തിയിട്ടുണ്ട്​.

കഴിഞ്ഞ പത്തുവർഷമായി പാർട്ടിയിൽ നിന്നും തനിക്കൊന്നും ലഭിച്ചില്ലെന്നാണ് ​​സുവേന്ദു അധികാരി പറയുന്നത്​. എന്തുകൊണ്ടാണ്​ ഇത്രയും കാലം പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട്​​ ഒന്നും മിണ്ടാതിരുന്നതെന്ന്​ മിത്ര ചോദിച്ചു. 'തൃണമൂൽ നേതാവും മന്ത്രിയും ആയി നിങ്ങൾ പ്രവർത്തിച്ചു. താങ്കളുടെ സഹോദരൻ എം.പിയാണ്​. പിതാവും എം.പിയാണ്​. ഇത്രയും കാലം പാർട്ടി തനിക്ക്​ വേണ്ടി ഒന്നും ചെയ്​തില്ല എന്നാണ്​ പറയുന്നതെങ്കിൽ, എന്തുകൊണ്ടാണ്​ നിങ്ങൾ മിണ്ടാതിരുന്നത്​. അധികാരം ആസ്വദിക്കുകയായിരുന്നോ...??? ഞങ്ങളോട്​ കാര്യങ്ങൾ തുറന്നുപറയണമായിരുന്നു. ഇപ്പോൾ പറയുന്നു, തൃണമൂലാണ്​ പ്രതിയെന്ന്​...

ഇന്ന്​ രാത്രി ഞങ്ങൾ വലിയൊരു ആഘോഷ പരിപാടി നടത്തുന്നുണ്ട്​. പാർട്ടിയെ വൈറസ്​ മുക്​തമാക്കിയതിന്​ അവരോട്​ നന്ദി അറിയിക്കാനാണത്​. ഇനി വെല്ലുവിളി നേരിട്ടാണ്​. ബി.ജെ.പിക്കും തൃണമൂലിനും ഇടയിൽ ഇനി ദല്ലാൾമാരില്ല. ഇപ്പോൾ യുദ്ധം നേരിട്ടാണ്​. ഇത്​ തൃണമൂൽ പ്രവർത്തകർക്ക്​ ആഘോഷിക്കാനുള്ള വൈകുന്നേരമാണ്​. ഇപ്പോൾ പാർട്ടിയിൽ വിശ്വാസ വഞ്ചകരില്ല. പേപ്പർ പുലികളുമില്ല. മിത്ര എ.എൻ.​െഎ ന്യൂസ്​ ഏജൻസിയോട്​ വ്യക്​തമാക്കി.

കോവിഡ് ബാധിച്ച് താൻ കിടപ്പിലായപ്പോൾ വിളിച്ചത് അമിത് ഷാ മാത്രമാണെന്ന്​ സുവേന്ദു അധികാരി ഷായുടെ റാലിയിൽ പ​െങ്കടുത്തുകൊണ്ട്​ പറഞ്ഞിരുന്നു. രണ്ട് പ്രാവശ്യം അദ്ദേഹം വിളിച്ച് ആരോഗ്യകാര്യങ്ങൾ തിരക്കി. തൃണമൂലിൽ വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ച ഒരൊറ്റ നേതാവ് പോലും തന്നെ വിളിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തി​െൻറ പരാതി. മുൻ മന്ത്രികൂടിയായ സുവേന്ദു അധികാരി 2011ൽ മമത ബാനർജിയെ അധികാരത്തിലേറ്റാൻ സഹായിച്ച നന്ദിഗ്രാം സമരത്തിന്​ നേതൃത്വം കൊടുത്തയാളാണ്​. മമതയുടെ വലംകൈയായിരുന്ന മുകുൾ റോയി ശാരദ ചിട്ടിത്തട്ടിപ്പ്​ അടക്കമുള്ള കേസുകളിൽപ്പെട്ടതിനെ തുടർന്ന്​ ബി.ജെ.പിയിൽ ചേക്കേറിയപ്പോൾ തൃണമൂലിൽ രണ്ടാമനായിരുന്നു​ സുവേന്ദു.

Tags:    
News Summary - TMC will host grand gala to thank traitors for freeing party of virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.