ഡൽഹി വരെ പോകാൻ ബുദ്ധിമുട്ടുണ്ട്; ജൂൺ ഒന്നിന് നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ജൂൺ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. മുതിർന്ന പാർട്ടി നേതാവാണ് ഇക്കാര്യം അറിയിച്ചത്. ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഞങ്ങളെ സംബന്ധിച്ച് അതിപ്രധാനമാണ്. സംസ്ഥാനത്തെ ഒമ്പത് ലോക്സഭ സീറ്റുകളിലേക്കാണ് ഏഴാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കൊൽക്കത്തയിലെയും ഗ്രേറ്റർ കൊൽക്കത്തയി​ലെയും മണ്ഡലങ്ങളിലെ വോട്ടെടുപ്പ് അന്നേ ദിവസം നടക്കും.

ടി.എം.സിയെ സംബന്ധിച്ച് വലിയ ദിനമാണത്. കൂടാതെ യു.പിയിലും ബിഹാറിലും പഞ്ചാബിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തി​ൽ ഡൽഹിയിലേക്ക് പോകുന്നത് പ്രായോഗികമല്ല.-എന്നാണ് പാർട്ടി നേതാവ് അറിയിച്ചത്.

ഇൻഡ്യ സഖ്യത്തിന്റെ ഭാവികാര്യങ്ങളും ജൂൺ നാലിനെ ഫലം വരുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പിനെ കുറിച്ചും ചർച്ച ചെയ്യാനാണ് നേതാക്കൾ ഡൽഹിയിൽ സമ്മേളിക്കുന്നത്. ഇക്കുറി ഇൻഡ്യ സഖ്യത്തിനൊപ്പം ചേർന്നല്ല ടി.എം.സി പശ്ചിമബംഗാളിൽ മത്സരിച്ചത്. എന്നാൽ ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ പിന്നിൽ നിന്ന് പിന്തുണക്കുമെന്ന് പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി അറിയിച്ചിരുന്നു.

കഴിഞ്ഞവർഷം ജൂൺ 23ന് ബിഹാറിലെ പട്നയിലാണ് ആദ്യമായി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ ഒത്തുകൂടിയത്. രണ്ടാംഘട്ട സമ്മേളനം ജൂലൈ 17, 18 തീയതികളിൽ ബംഗളൂരുവിലും മൂന്നാംഘട്ടം ആഗസ്റ്റ് 31നും നടന്നു. ഈ സമ്മേളനത്തിലാണ് ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിടുന്നതിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. നാലാംഘട്ട സമ്മേളനം ഡിസംബർ 19ന് ഡൽഹിയിൽ നടന്നു. അതിനു ശേഷം ഈ വർഷം മാർച്ച് 31ന് നേതാക്കൾ വീണ്ടും ഡൽഹിയിൽ ഒന്നിച്ചു. 28 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ഇൻഡ്യ സഖ്യം രൂപവത്കരിച്ചത്. പിന്നീട് നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡ് സഖ്യം വിട്ടു.

Tags:    
News Summary - TMC won't attend INDIA bloc meeting on June 1: ‘Going to Delhi not practical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.