സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് എതിർത്ത് ഗവർണർ

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി വി. സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് എതിർത്ത് ഗവർണർ ആർ.എൻ. രവി. എന്നാൽ, ഗവർണറുടെ പ്രസ്താവനയെ തള്ളി ഡി.എം.കെയും രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ശിപാർശ ​പ്രകാരം സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മാറ്റി നൽകിയതായി രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, അദ്ദേഹം മന്ത്രിസഭയിൽ തുടരുന്നത് ഗവർണർ അംഗീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വകുപ്പ് മാറ്റത്തോടെ, സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും.

എന്നാൽ, ഗവർണറുടെ പ്രസ്താവന ചവറ്റുകൊട്ടയിൽ എറിയണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. ഒരാൾ മന്ത്രിസഭയിൽ തുടരുന്നതും ഗവർണറും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ഒരാൾക്ക് എം.എൽ.എ ആയി തുടരാൻ കഴിയുമെങ്കിൽ മന്ത്രിയായി തുടരാനും സാധിക്കും. ഇത് ജയലളിത കേസിലെ വിധിയാണ് -അദ്ദേഹം പറഞ്ഞു.

സെന്തിൽ ബാലാജി വഹിച്ചിരുന്ന ഇലക്ട്രിസിറ്റി, പാരമ്പര്യേതര ഊർജ വകുപ്പുകൾ ധനമന്ത്രി തങ്കം തെന്നരശുവിനാണ് നൽകിയത്.

Tags:    
News Summary - TN Governor opposes Senthil Balaji continuing in cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.