ചെന്നൈ: തമിഴ്നാട് പൊലീസിന്റെ ‘മുഖം തിരിച്ചറിയിൽ പോർട്ടൽ’ (ഫേഷ്യൽ റെക്കഗ്നിഷ്യൻ പോർട്ടൽ) ഹാക്ക് ചെയ്തു. ‘വലേറി’ എന്ന സംഘം ഡേറ്റ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുറ്റവാളികളും പ്രതികളും ഉൾപ്പെടെ അരലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നത്. മേയ് മൂന്നിന് ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ ഡാർക്ക് വെബിൽ ഹാക്കർമാരുടെ സൈറ്റിൽ രണ്ട് മുതൽ മൂന്ന് ഡോളർ വരെ വിലക്ക് വിൽപനക്കുള്ളതായും റിപ്പോർട്ടുണ്ട്.
ഡേറ്റയിൽ വ്യക്തിഗത വിവരങ്ങൾ, ഫോൺനമ്പറുകൾ, വിലാസങ്ങൾ, വ്യക്തികൾക്കെതിരായ കേസുകൾ, രജിസ്ട്രേഷൻ തീയതി, പ്രഥമ വിവര റിപ്പോർട്ട് തുടങ്ങിയവയും ഉൾപ്പെടും. കാണാതായ വ്യക്തികളെയും കുറ്റവാളികളെയും നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് ഫേഷ്യൽ റെക്കഗ്നിഷൻ പോർട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.