മധുര: വിവാഹ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോളൊഴിച്ച് തീവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരണത്തിനു കീഴടങ്ങി. 70 ശതമാനത്തോളം പൊള്ളലേറ്റ് ഗവ. രാജാജി ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന പെൺകുട്ടി ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് എസ്. ബാലമുരുകൻ (23) എന്നയാളെ അറസ്റ്റു ചെയ്തിരുന്നു.
ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യംചെയ്തിരുന്നു. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്നവഴി യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു. യാദൃശ്ചികമായി അതുവഴി വന്ന പെൺകുട്ടിയുടെ മാതാവ് ഒരു ഒാേട്ടാ ഡ്രൈവറുടെ സഹായത്തോടെ തീയണച്ച് ആശുപത്രിയിെലത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.