സുള്ള്യയിൽ സ്ഥാനാർത്ഥിയെ മാറ്റാൻ ഡി.സി.സി ഓഫീസിന് മുന്നിൽ സമരം

മംഗളൂരു: മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തിൽ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥി ജി.കൃഷ്ണപ്പയെ മാറ്റണം എന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ മംഗളൂരുവിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി. പകരം കെ.പി.സി.സി അംഗം എച്ച്.എം.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടു.

സുള്ള്യ,കഡബ ബ്ലോക്കുകളിൽ നിന്ന് 10 ബസ്സുകളിലായി എത്തിയ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നന്ദകുമാറിനെ നിർത്തിയാൽ മുന്ന് പതിറ്റാണ്ടായി ബി.ജെ.പി കുത്തകയായ സുള്ള്യ മണ്ഡലം കോൺഗ്രസിന് പിടിച്ചെടുക്കാനാവുമെന്ന് സമരക്കാർ അവകാശപ്പെട്ടു.

ആവശ്യം അടങ്ങിയ നിവേദനം ഡി.സി.സി ഓഫീസിൽ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് സദാശിവ ഉള്ളാൾ സ്വീകരിച്ചു.സമരക്കാരെ സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാറിന് നിവേദനം കൈമാറി. കർണാടകയിൽ കോൺഗ്രസ് പുറത്തു വിട്ട ആദ്യ 124 സ്ഥാനാർത്ഥികളിൽ ദക്ഷിണ കന്നട ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ അഞ്ചിടത്തെ സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടത്. 

Tags:    
News Summary - To change the candidate in Sullya Strike in front of DCC office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.