ഭോപ്പാൽ: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗർബ നൃത്ത പരിപാടി കാണാനെത്തുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി മധ്യപ്രദേശ് സർക്കാർ. ഇത്തരം പരിപാടികൾ 'ലൗ ജിഹാദി'ന് വേദിയാകുന്നു എന്ന് മന്ത്രി ഉഷ ഠാക്കൂർ നേരത്തെ പറഞ്ഞിരുന്നു.
നവരാത്രി മഹോത്സവത്തിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിന്റെ ഭാഗമായി എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം മാത്രമേ ഗർബ നടക്കുന്ന പന്തലിലേക്ക് പ്രവേശിപ്പിക്കുകയുള്ളു എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇത്തരമൊരു അവസരത്തിൽ അസുഖകരമായ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ലവ് ജിഹാദ്' തടയാനായി ഐഡി കാർഡ് പരിശോധിച്ച ശേഷം മാത്രമേ ഗർബ നൃത്തവേദികളിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്ന് സാംസ്കാരിക മന്ത്രി ഉഷാ ഠാക്കൂർ നിർദ്ദേശിച്ചിരുന്നു.
രാജ്യത്ത് 'ലവ് ജിഹാദ്' ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഹിന്ദു വലതുപക്ഷ നേതാക്കൾ അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.