പട്ന: മദ്യമാഫിയ സംഘത്തലവന്‍ എവിടെയുണ്ടെന്നറിയാന്‍ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പൊലീസ്. സമ്പൂര്‍ണ മദ്യനിരോധനമുള്ള ബിഹാറിലാണ് അവിശ്വസനീയമായ സംഭവം. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. ഈ സമയത്ത് ഇദ്ദേഹം കുടുംബത്തോടൊപ്പം വീട്ടിൽ നിന്നും മുങ്ങിയിരുന്നു. വീട്ടിൽ ഒരു തത്തമാത്രമാണ് കൂട്ടിലുണ്ടായിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാനിരിക്കെയാണ് പൊലീസുകാരുടെ ശ്രദ്ധയിൽ തത്തയെത്തുന്നത്. മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.
എയ് തത്തേ, നിന്റെ ഉടമ എവിടെ പോയി? അത് മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?' തുടങ്ങിയ കാര്യങ്ങൾ കനയ്യ കുമാർ ചോദിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തുടക്കത്തിൽ നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു.
തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.ഐ കനയ്യ കുമാർ പറയുന്നു. മദ്യനിരോധനം നടപ്പാക്കിയ ബിഹാറിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 2.54 ലക്ഷത്തിലേറെ പേരാണ് മദ്യവിൽപനയുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.