മൂന്ന് മാസത്തിനകം മുഴുവൻ ഡൽഹി നിവാസികൾക്കും വാക്സിൻ നൽകണമെങ്കിൽ.. കെജ് രിവാൾ പറയുന്നു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് താമസിക്കുന്ന എല്ലാവർക്കും മൂന്ന് മാസത്തിനകം വാക്സിൻ നൽകാൻ കഴിയണമെങ്കിൽ എന്തുചെയ്യണമെന്ന കണക്കുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. ഡൽഹിക്ക് 85 ലക്ഷം ഡോസ് വാക്സിൻ ഓരോ മാസവും ലഭിച്ചെങ്കിൽ മാത്രമേ ഈ ലക്ഷ്യത്തിലെത്താൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ലക്ഷം ഡോസ് വാക്സിനാണ് ദിനംപ്രതി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡൽഹിയുടെ സമീപപ്രദേശങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, സോണിപത്, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിൽ നിന്നും വാക്സിനെടുക്കാനായി ഒരുപാട് പേരാണ് ഡൽഹിയിലെത്തുന്നത്. ഇവിടത്തെ ക്രമീകരണത്തിൽ തൃപ്തരായതിനാലാണ് അവർ എത്തുന്നത്. എന്നാൽ അതിനുവേണ്ട വാക്സിനുകൾ ഇവിടെയില്ല. ശരിയായ അളവിൽ വാക്സിൻ ലഭിച്ചാൽ മൂന്ന് മാസത്തിനകം മുഴുവൻ ഡൽഹി നിവാസികൾക്കും വാക്സിൻ നൽകാമെന്നും കെജ് രിവാൾ പറഞ്ഞു.

ഇതുവരെ 40 ലക്ഷം ഡോസ് വാക്സിനാണ് നമുക്ക് ലഭിച്ചത്. 18-44 വയസ്സിനിടക്ക് പ്രയാമുള്ള ഒരു കോടി പേരാണ് ഇവിടെയുള്ളത്. മൂന്ന് മാസത്തേക്ക് 2.6 കോടി ഡോസ് വാക്സിനാണ് വേണ്ടത്. എല്ലാ മാസവും 80-85 ലക്ഷം ഡോസ് വാക്സിൻ വേണം.

അതായത് ദിനം പ്രതി ലഭിക്കുന്ന വാക്സിൻ ഡോസുകളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - To Vaccinate Entire Delhi In 3 Months, Arvind Kejriwal says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.