'പ്രതിപക്ഷ ഐക്യത്തിനായി ഒന്നിച്ചു നിൽക്കും'; പവാറുമായി കൂടിക്കാഴ്ച നടത്തി ഖാർഗെയും രാഹുലും

ന്യൂഡൽഹി: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി കുടിക്കാഴ്ച നടത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധ്യക്ഷന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയും യോഗത്തിൽ പ​ങ്കെടുത്തിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് നിൽക്കുമെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം അതിനായാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടന സുരക്ഷിതമാക്കുന്നതിനും അഭിപ്രായ സ്വാതന്ത്രത്തിനും യുവാക്കൾക്ക് തൊഴിലിനും സ്വയംഭരണ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനും എതിരായി പ്രതിപക്ഷം ഒന്നിച്ച് നിൽക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മുംബൈയിൽ നിന്നും ശരത് പവാർ ഇവിടെയെത്തി ചർച്ച നടത്താൻ തയാറായതിൽ സന്തോഷമുണ്ട്. നിതീഷ് കുമാറുമായും തേജസ്വി യാദവുമായും പ്രതിപക്ഷ ഐക്യത്തിനായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് പിന്നാലെ ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു പവാറിന്റെ പ്രതികരണം.

മമതയും അരവിന്ദ് കെജ്രിവാളും അടക്കമുള്ള പ്രതിപക്ഷനിരയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം പ്രതിപക്ഷത്തിന്റെ നിലപാടിൽ നിന്നുള്ള വിഭിന്ന സമീപനം പവാർ സ്വീകരിച്ചിരുന്നു. ഇത് എൻ.സി.പി ബി.ജെ.പിയിലേക്ക് പോകുമോ എന്ന അഭ്യൂഹം പ്രചരിക്കുന്നതിനും ഇടയാക്കിയിരുന്നു.

Tags:    
News Summary - 'Together to work for Opposition unity': Rahul Gandhi meets Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.