50 എം.എൽ.എമാരെ മൂക്കിനു താഴെനിന്ന് തട്ടിയെടുത്താണ് സർക്കാറുണ്ടാക്കിയത് - ഉദ്ധവ് താക്കറെയെ പരിഹസിച്ച് ഫഡ്നാവിസ്

നാഗ്പൂർ: ശിവസേനാ നേതാവ് ആദിത്യ താക്കറെയെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ആദിത്യ താക്കറെയോ അദ്ദേഹത്തിന്റെ പിതാവ് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോ ബി.ജെ.പി ഭയക്കുന്നില്ലെന്ന് ഫട്നാവിസ് വ്യക്തമാക്കി.

32 വയസുള്ളയാളെ സംസ്ഥാന സർക്കാർ ഭയക്കുകയാണെന്ന് കഴിഞ്ഞ ദിവസം ആദിത്യ താക്കറെ പറഞ്ഞിരുന്നു. മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തിന്റെ പിതാവിനെ പോലും ഭയക്കുന്നില്ലെന്നായിരുന്നു ഏക്നാഥ് ഷിൻഡെ മറുപടി നൽകിയിരുന്നത്.

ഞങ്ങൾ ​അദ്ദേഹത്തിന്റെ പിതാവിനെ പോലും ഭയക്കുന്നില്ല. അദ്ദേഹത്തിന്റെ മൂക്കിനു താഴെ നിന്ന് 50 എം.എൽ.എമാരെ തട്ടിയെടുത്താണ് ഞങ്ങൾ സംസ്ഥാനത്ത് സർക്കാറുണ്ടാക്കിയത്. അദ്ദേഹം പറഞ്ഞത് മുംബൈ കത്തുമെന്നായിരുന്നു. എന്നാൽ ഒരു തീപ്പെട്ടിക്കൊള്ളി പോലും കത്തിയില്ല. -ഫഡ്നാവിസ് പറഞ്ഞു.

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉപ മുഖ്യമന്ത്രി. 

Tags:    
News Summary - "Took 50 MLAs From Under His Nose": Devendra Fadnavis Taunts Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.