ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ പരിസ്ഥിതി ആക്ടിവിസ്റ്റ് ശുഭം കർ ചൗധരിക്ക് അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനൽകി ഡൽഹി കോടതി. മുൻകൂർ ജാമ്യത്തിനായി ശുഭം സമർപ്പിച്ച ഹരജി നീട്ടിവെക്കണമെന്ന് ഡൽഹി പൊലീസ് ആവശ്യെപ്പട്ടതിനെ തുടർന്നാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ധർമേന്ദർ റാണ സംരക്ഷണം നീട്ടിനൽകിയത്.
കർഷകസമരവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ ടൂൾകിറ്റ് ഷെയർചെയ്ത കേസിൽ കാലാവസ്ഥ ആക്ടിവിസ്റ്റ് ദിശ രവിക്കും ശാന്തനു മുകുളിനുമൊപ്പം ചൗധരിയും ആരോപണവിധേയനായിരുന്നു. ബോംബെ ഹൈകോടതി ഗോവ ബെഞ്ച് ചൗധരിക്ക് അടുത്തിടെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.