ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ഡൽഹി പട്യാല കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ചൊവ്വാഴ്ച ദിശയുടെ ജാമ്യഹരജിയിൽ കോടതി വിധി പറയും.
അഭ്യൂഹങ്ങളും അനുമാനങ്ങളും മാത്രമേയുള്ളോയെന്ന് ശനിയാഴ്ച ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ, അഡിഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ഡൽഹി പൊലീസിനോട് ചോദിച്ചിരുന്നു. അക്രമവുമായി നേരിട്ട് ബന്ധമുള്ള ടൂൾ കിറ്റിലെ ഉള്ളടക്കവും കോടതി ആരാഞ്ഞു.
കർഷക സമരത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നത് രാജ്യദ്രോഹമാണെങ്കിൽ ജയിലിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് അന്ന് ദിശ കോടതിയിൽ വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.