ബാബരി കേസ്​​ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ ഭൂമി കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹരജിയാണ് ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊ​േഗായി അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

കേസ് മാറ്റുന്ന കാര്യത്തിൽ കോടതി ഉത്തരവ്​ പുറപ്പെടുവിച്ച്​ കഴിഞ്ഞതാണ്​. ഇനി മുൻ നിശ്​ചയിച്ച പ്രകാരം ജനുവരിയിലാണ്​ പരിഗണനക്ക്​ വരികയെന്നും ചീഫ്​ ജസ്​റ്റിസ് വ്യക്​തമാക്കി. ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും സി.എസ് വൈദ്യനാഥനും കോടതിയിൽ ഹാജരായി.

പ​​ള്ളി നി​​ല​​നി​​ന്ന 2.77 ഏ​​ക്ക​​ർ ഭൂ​​മി​​യു​​ടെ ഉ​​ട​​മാ​​വ​​കാ​​ശം സു​​ന്നി വ​​ഖ​​ഫ്​ ബോ​​ർ​​ഡ്, നി​​ർ​​മോ​​ഹി അ​​ഖാ​​ഡ, രാം​​ല​​ല്ല എ​​ന്നി​​വ​​ക്കാ​​യി തു​​ല്യ​​മാ​​യി വീ​​തി​​ച്ച അ​​ല​​ഹ​​ബാ​​ദ്​ ഹൈ​​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രാ​​യ 14 അ​​പ്പീ​​ലു​​ക​​ളാ​​ണ്​ സു​​പ്രീം​​കോ​​ട​​തി മു​​മ്പാ​​കെ​​യു​​ള്ള​​ത്.

ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ രഞ്​ജൻ ഗൊ​േഗായി, ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ എസ്.കെ കൗൾ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ട്ട ​ബെ​​ഞ്ചാ​​ണ്​ വാ​​ദം കേ​​ൾ​​ക്കു​​ന്ന​​ത്.

Tags:    
News Summary - Top Court Refuses Urgent Ayodhya Hearing - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.