സനാതനധർമത്തെ എതിർക്കുന്നവരുടെ നാവ് പിഴുതെടുക്കും, കണ്ണുകൾ ചൂഴ്ന്നെടുക്കും - കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്

ജയ്പൂർ: സനാതനധർമത്തിനെതിരെ സംസാരിക്കുന്നവരുടെ നാവ് പിഴുതെടുക്കുമെന്നും കണ്ണ് ചൂഴ്ന്നെടുക്കുമെന്നും ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്. രാജസ്ഥാനിലെ ബർമറിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

നമ്മുടെ പഴമക്കാർ ജീവൻ ബലി നൽകി കാത്തുസംരക്ഷിച്ച സനാതനധർമത്തെ ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിക്കുകയാണെന്നും ഇത് സഹിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നമ്മുടെ പഴമക്കാർ ജീവൻ ബലി നൽകി കാത്തുസംരക്ഷിച്ച സനാതനധർമത്തെ ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിക്കുകയാണ്. നമ്മൾ ഇതിനെ സഹിക്കേണ്ടതില്ല. സനാതനധർമത്തിനെതിരെ സംസാരിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, അത്തരക്കാരക്കാരുടെ നാവുകൾ ഞങ്ങൾ പിഴുതെടുക്കും. സനാതനധർമത്തെ പുച്ഛത്തോടെ നോക്കുന്നവരുടെ കണ്ണുകൾ ഞങ്ങൾ ചൂഴ്ന്നെടുക്കും. സനാതനധർമത്തെ വിമർശിക്കുന്നവർക്ക് രാജ്യത്ത് ഒരിക്കലും തങ്ങളുടെ രാഷ്ട്രീയ ശക്തിയും സ്ഥാനവും ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല" - അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതനധർമത്തെ കുറിച്ച് ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും, പ്രകാശ്രാജും നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി സാദ്വി പ്രഗ്യയും രംഗത്തെത്തിയിരുന്നു. സനാതനധർമത്തിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ ഹീറോകളല്ല മറിച്ച് വില്ലന്മാരാണെന്നായിരുന്നു സാദ്വിയുടെ പരാമർശം.

അതേസമയം രാജസ്ഥാനിൽ കേന്ദ്ര മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. ജി-20 സമ്മേളനം അവസാനിച്ച നിലക്ക് രാജ്യത്ത് ഇനി കലാപാഹ്വാനങ്ങളും മതസ്പർധയുണ്ടാക്കുന്ന പരാമർശങ്ങളും കാണാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Tags:    
News Summary - tounges will be pulledout of those who speak against sanatan dharma sas Union minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.