ജമ്മു കശ്മീരിൽ വ്യാഴാഴ്ച മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്കുള്ള വിലക്ക് വ്യാഴാഴ്ചയോടെ നീക്കും. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം രണ്ട് മാസത്തിലേറെയായി വിനോദ സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ഗവർണർ സത്യപാൽ മലിക് സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിയതായും വിനോദ സഞ്ചാരികൾക്കുള്ള വിലക്ക് ഒക്ടോബർ 10ന് എടുത്തുകളയാൻ ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയതായും കശ്മീർ ഭരണകൂടം ട്വീറ്റിലൂടെ അറിയിച്ചു.

പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി വൻ സൈനിക വിന്യാസമാണ് കശ്മീരിൽ നടത്തിയത്. രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ഫോൺ, ഇന്‍റർനെറ്റ് സൗകര്യങ്ങൾ ഇല്ലാതാക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

നിയന്ത്രണങ്ങളിൽ പലതിനും പതിയെ ഇളവ് വരുത്തിയെങ്കിലും കശ്മീർ മേഖലയിൽ മൊബൈൽ, ഇന്‍റർനെറ്റ് ബന്ധം ഇനിയും പുന:സ്ഥാപിച്ചിട്ടില്ല.

Tags:    
News Summary - Tourists To Be Allowed In Jammu And Kashmir From Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.