ഫുഡ് ഡെലിവറി ജീവനക്കാരനോട് 2000 രൂപ കൈക്കൂലി വാങ്ങിയ ട്രാഫിക് പൊലീസുകാരന്‍ പിടിയില്‍

മുംബൈ: ഫുഡ് ഡെലിവറി ജീവനക്കാരനോട് 2000 രൂപ കൈക്കൂലി വാങ്ങിയ ട്രാഫിക് പൊലീസുകാരനെ ആന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടി. ട്രാഫിക് എ.എസ്.ഐയായ സുരേന്ദ്ര ഗെഗ്ഡമാള്‍ ആണ് പിടിയിലായത്.

ഖണ്ഡിവാലി മേഖലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഫുഡ് ഡെലിവറി ജീവനക്കാരനെ പൊലീസുകാരന്‍ പിടികൂടുകയായിരുന്നു. വാഹനത്തിന് മുമ്പ് ചുമത്തിയ 8000 രൂപ പിഴ അടയ്ക്കാനുണ്ടെന്നും 2000 രൂപ തനിക്ക് തന്നാല്‍ വിടാമെന്നും എ.എസ്.ഐ പറഞ്ഞു. തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ ഇയാളെ ഒരു മണിക്കൂറോളം വഴിയരികില്‍ നിര്‍ത്തിയിട്ടും വിട്ടില്ല.

തുടര്‍ന്ന് ഡെലിവറി ജീവനക്കാരന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഇവരുടെ നിര്‍ദേശപ്രകാരം തുക കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.

Tags:    
News Summary - Traffic cop caught accepting bribe from food delivery boy in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.