ആധാർ നമ്പർ പരസ്യപ്പെടുത്തൽ: ട്രായ്​ ചെയർമാ​െൻറ മകൾക്കും ഭീഷണി

ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ്​ ചെയർമാൻ എസ്​.എസ്​ ശർമയുടെ മകൾക്കും ഭീഷണി. ശർമയുടെ മകൾ കവിത ശർമയെ ഹാക്കർമാർ മെയിൽ സന്ദേശം വഴി ഭീഷണിപ്പെടുത്തിയെന്നാണ്​ പരാതി. ശർമയുടെ മെയിൽ ​ചോർത്തിയതുവഴി അദ്ദേഹത്തി​​​െൻറ പഞ്ചാബ്​ നാഷണൽ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ട്​ എപ്പോൾ വേണണമെങ്കിലും ചോർത്തപ്പെടാമെന്ന അവസ്ഥയിലാണെന്നും ഇൗമെയിൽ സന്ദേശത്തിൽ പറയുന്നു. 
ശർമയുടെ നിലവിലുള്ള അക്കൗണ്ടുകൾ ഒഴിവാക്കിയില്ലെങ്കിൽ അതിൽ നിന്നും സുപ്രധാന രേഖകൾ ചോരുമെന്നും ഭീഷണിയുണ്ട്​. 

ശർമയുടെ ​സ്വകാര്യ മൊബൈൽ ഫോണിൽ മാൽവെയർ സ്ഥാപിച്ചിട്ടുണ്ട്​. ഇനിമുതൽ അദ്ദേഹത്തി​​​െൻറ സംഭാഷണങ്ങൾ തടയുകയും അത്​ സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നും 24 മണിക്കൂറിനകം മറുപടി ലഭിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും ഹാക്കർമാർ താക്കീത്​ ചെയ്യുന്നു. നിയമ ഏജൻസികളുടെ സഹായം തേടി മുന്നോട്ടു പോകാനാണ്​ തീരുമാനമെങ്കിൽ അത്​ ദോഷകരമാകുമെന്നും ഭീഷണിയുണ്ട്​.

കഴിഞ്ഞദിവസമാണ്​ എസ്​.എസ്​ ശർമ ആധാർ ​നമ്പർ വെളിപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ചത്​. ഹാക്കർമാർ അന്നുതന്നെ അദ്ദേഹത്തി​​​െൻറ ബാങ്ക്​ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോർത്തി പരസ്യപ്പെടുത്തിയിരുന്നു. 

Tags:    
News Summary - TRAI Chairman RS Sharma Dares Hackers to 'Harm Him', Daughter Gets Threat Email- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.