ട്രെയിനിലെ വിദ്വേഷ കൂട്ടക്കൊല: പ്രതിക്കെതിരെ മതസ്പർധ വകുപ്പ് ചുമത്തി

മുംബൈ: മുംബൈ-ജെയ്പൂർ സെൻട്രൽ എക്‍സ്പ്രസ് ട്രെയിനിൽ വിദ്വേഷ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ചേതൻ സിങ്ങിനെതിരെ മതസ്പർധ വകുപ്പ് ചുമത്തി. റെയിൽവേ പൊലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡി ആഗസ്റ്റ് 11 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇയാൾക്കെതിരെ കൊലപാതക കുറ്റവും ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിരുന്നു.

ജൂലൈ 31ന് പുലർച്ചെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടി​ക്കാ​റാം മീ​ണ​യെ കൊ​ലപ്പെടുത്തിയ ​ശേ​ഷം അ​ടു​ത്ത കോ​ച്ചുകളി​ലെ​ത്തി മു​സ്‍ലിം യാ​ത്ര​ക്കാ​രെ തെ​ര​​ഞ്ഞു​പി​ടി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​സ്ഗ​ർ അ​ബ്ബാ​സ് അ​ലി, അ​ബ്ദു​ൽ​ഖാ​ദ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ, സയ്യിദ് സൈഫുദ്ദീൻ എ​ന്നി​വ​രാണ് കൊല്ലപ്പെട്ടത്. ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് സ​മീ​പം നി​ന്ന് ‘ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ മോ​ദി​ക്കും യോ​ഗി​ക്കും മാ​ത്രം വോ​ട്ടു​ചെ​യ്യു​ക’ എ​ന്ന് പ്ര​തി പ​റ​യു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്രതിയെ റെ​യി​ൽ​വേ ​പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടുകയായിരുന്നു.

Tags:    
News Summary - Train shooting: Accused cop now charged with promoting enmity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.