ട്രെയിനിലെ വെടിവെപ്പ്: വിചാരണയിൽ ഭാഗമാകാൻ ഇരകളുടെ ബന്ധുക്കൾക്ക് അനുമതി

മുംബൈ: ജെയ്പുർ–മുംബൈ ട്രെയിനിൽ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരിയുടെ വെടിയേറ്റുമരിച്ചവരിൽ രണ്ട് പേരുടെ ബന്ധുക്കൾക്ക് കേസിന്റെ വിചാരണയിൽ പങ്കാളിയാകാൻ കോടതിയുടെ അനുമതി. ദീൻദോഷി സെഷൻസ് കോടതിയിൽ വെള്ളിയാഴ്ചയാണ് വിചാരണ നടപടികൾക്ക് തുടക്കമായത്.

കൊല്ലപ്പെട്ട കാദർ ഭൻപുർവാ സയ്യദ് സൈഫുദ്ദീൻ എന്നിവരുടെ ബന്ധുക്കളാണ് വിചാരണയിൽ പ്രോസിക്യൂഷന്റെ ഭാഗമാകാൻ അനുമതി തേടിയത്. ആർ.പി.എഫ് എ.എസ്.ഐ ടികാറാം മീണ, യാത്രക്കാരായ കാദർ ഭൻപുർവാല, സയ്യദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരെയാണ് കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരി വെടിവെച്ചുകൊന്നത്. മുസ്ലിംകളെ തിരഞ്ഞുപിടിച്ചു വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് കുറ്റപത്രം.

നേരത്തെ ജോലി മതിയാക്കി വൽസാട് സ്റ്റേഷനിൽ ഇറങ്ങാൻ അനുവിദിക്കാത്തതിനുള്ള പകകാരണമാണ് മേലുദ്യോഗസ്ഥനെ വധിക്കാൻ കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.

Tags:    
News Summary - Train shooting: Relatives of victims allowed to participate in trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.