മുംബൈ: മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന മുംബൈ നഗരത്തിൽ ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്. വരുന്ന രണ്ട് മണിക്കൂർ നേരത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ട്രെയിൻ, റോഡ് ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. വസായ് വിഹാർ സബർബൻ ട്രെയിൻ സേവനം തൽകാലത്തേക്ക് നിർത്തിവെച്ചു. നല സോപാരയിലേക്കുള്ള ഗതാഗതവും മഴയെ തുടർന്ന് തടസ്സപ്പെട്ടു. നഗരത്തിെൻറ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ട്രെയിനുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകിയാണ് ഒാടുന്നത്. മുംബൈ, അഹമ്മദാബാദ് ഹൈവേയിലെ പ്രധാന സ്ഥലങ്ങളും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.