ഷില്ലോങ്: മേഘാലയയിൽ ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ മന്ദഗതിയി ൽ. ഖനിക്കുള്ളിലെ വെള്ളം പുറത്തേക്ക് തള്ളാൻ കൊണ്ടുവന്ന ശക്തിയേറിയ പമ്പുകളിൽ ഭൂരിഭ ാഗവും വെള്ളിയാഴ്ചയും സ്ഥാപിച്ചില്ല. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് എത്തിച്ച 13 പമ്പുകളിൽ മൂന്നെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നതെന്ന് രക്ഷാപ്രവർത്തന സംഘത്തിെൻറ വക്താവ് ആർ. സുസ്ങി പറഞ്ഞു. ബാക്കി പമ്പുകൾ സ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 15 തൊഴിലാളികളാണ് മൂന്ന് ആഴ്ചയിലേറെയായി കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്നത്.
കോൾ ഇന്ത്യയുടെ പ്രത്യേക മോേട്ടാർ പമ്പ് സ്ഥാപിക്കുന്നതിനുള്ള പ്രതലത്തിെൻറ നിർമാണം കഴിഞ്ഞു. കിർലോസ്കർ കമ്പനിയുടെ പമ്പുകളും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരുക്കം പൂർത്തിയായാലുടൻ പമ്പ് പ്രവർത്തനം ആരംഭിക്കുമെന്ന് വക്താവ് കൂട്ടിച്ചേർത്തു. പ്രധാന തുരങ്കത്തിലെ ജലനിരപ്പ് നിലവിലെ 160 അടിയിൽനിന്ന് 100 അടിയിലെത്തിയാലേ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാകൂവെന്നാണ് നാവികസേനയിലെയും ദേശീയ ദുരന്തനിവാരണ സേനയിലെയും വിദഗ്ധരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.