ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. കർണാടകക്ക് പുറമേ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡൽഹി സർക്കാറും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.
കോവിഡ് നെഗറ്റീവ് പരിശോധന ഫലവുമായി എത്തുന്നവർക്ക് മാത്രം പ്രവേശനാനുമതി നൽകിയാൽ മതിയെന്നാണ് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. ആർ.ടി.പി.സി.ആർ പരിശോധന ഫലം വേണമെന്നാണ് കർണാടക സർക്കാർ അറിയിച്ചത്. ഒറ്റത്തവണ യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് നൽകേണ്ടത്.
മഹാരാഷ്ട്രയിലും കേരളത്തിൽ നിന്നുള്ള യാത്രക്കാർ ആർ.ടി.പി.സി.ആർ പരിശോധന ഫലം നൽകണം. ഡൽഹിയിൽ ഈ വരുന്ന വെള്ളിയാഴ്ച മുതലാണ് കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധവുണ്ടായ സാഹചര്യത്തിൽ കർശന നടപടി കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.