ഭോപാൽ: മധ്യപ്രദേശിലെ ഗോത്ര ഗ്രാമത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമിച്ചത് മണ്ണും വൈക്കോലും ഉപയോഗിച്ച്. മണ്ണുകൊണ്ടാണ് വീടിന്‍റെ ചുമരുകൾ. മേൽക്കൂര വൈക്കോലും. കേന്ദ്രസർക്കാർ പദ്ധതിക്ക് കീഴിൽ നിർമിക്കേണ്ട വീടുകളുെട മാതൃകക്ക് എതിരായാണ് ഇവയുടെ നിർമാണം.
മണ്ണും വൈക്കോലും ഉപയോഗിച്ച് പദ്ധതി പ്രകാരം വീട് നിർമിച്ച് നൽകാൻ പോലും അധികൃതർ കനിയണമെന്നും ഗ്രാമവാസികൾ പറയുന്നു. ഒരു ഡസനിലധികം വീടുകളാണ് ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്. ദിൻഡോരി ജില്ലയിലെ കൻഹായ് ഗ്രാമത്തിൽ ബൈഗ േഗാത്രവർക്കാർക്കാണ് ആധിപത്യം. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് കോൺക്രീറ്റ് കെട്ടിട -വീടുകൾ നിർമിച്ച് നൽകുന്നതാണ് പദ്ധതി. എന്നാൽ ഇതിന് വിപരീതമായി തറയും ഭിത്തിയുമെല്ലാം മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
'മണൽ ഉൾപ്പെടെയുളള നിർമാണ സാമഗ്രികൾ ലഭ്യമല്ലാത്തതിനാൽ ഓല മേഞ്ഞ വീട് നിർമിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മേൽക്കൂരക്ക് ആവശ്യമായ ഓല, തടി എന്നിവക്കായി വനംവകുപ്പ് ജീവനക്കാർക്ക് 14,000 രൂപ കൈക്കൂലിയായി നൽകേണ്ടിവന്നു. പഞ്ചായത്ത് സി.ഇ.ഒക്കെന്ന പേരിൽ എന്‍റെ പൂവൻകോഴിയെയും പഞ്ചായത്ത് സെക്രട്ടറി കൊണ്ടുപോയി. ഇല്ലെങ്കിൽ വ്യവഹാരത്തിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി' -പദ്ധതിപ്രകാരം വീട് നിർമിച്ച ഛോേട്ട ലാൽ ബൈഗ പറഞ്ഞു.
പദ്ധതിയുടെ നിർദേശപ്രകാരമാണ് തന്‍റെ വീട് നിർമിച്ചതെന്ന് കാണിക്കാനായി പഞ്ചായത്ത് ഉദ്യോഗസ്ഥർ മറ്റെവിടെയോ നിർമിച്ച വീടിന്‍റെ ചിത്രം തെറ്റായി ജിയോ ടാഗ് ചെയ്തെന്നും ഛോേട്ട ലാൽ ആരോപിച്ചു. ഗ്രാമ സർപഞ്ചിന്‍റെ ഭർത്താവ് ബുദ്ധ് സിങ്ങും പദ്ധതിയിൽ അഴിമതി ആരോപിച്ചു. 'സഹോദരൻ പ്രേം ഉൾപ്പെടെ ഏഴുപേർ പഞ്ചായത്ത് സെക്രട്ടറിക്ക് കൈക്കൂലി നൽകാൻ നിർബന്ധിതരായി. എന്‍റെ സഹോദരന് വീടിന് ഫണ്ട് അനുവദിക്കാൻ 30,000 രൂപ നൽകേണ്ടിവന്നു' -ബുദ്ധ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മൺവീടുകൾ നിർമിക്കാൻ അനുമതിയില്ലെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരായ അഴിമതി ആേരാപണം അന്വേഷിക്കുമെന്നും തഹസിൽദാർ ഗിരീഷ് ധുലേക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.