ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കൂച്ച് ബിഹാറിലൂടെ പ ശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിലേക്ക് കടന്നപ്പോള്‍ കണ്ടത് പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻ റ ഭീതിവിട്ടൊഴിയാത്ത മുഖങ്ങള്‍. വോട്ട് ചെയ്യുന്നതുപോയിട്ട് രാഷ്ട്രീയം പോലും തുറ ന്നുസംസാരിക്കാന് ഭയക്കുന്ന ജനങ്ങള്‍. ഇവര്‍ക്കിടയിലൂടെയാണ് ബംഗാളി സുഹൃത്ത് ഉത്ത ര്ദിനാജ്പുര് ജില്ലയിലെ മനായ്നഗര് ഗ്രാമത്തിലേക്ക് കൊണ്ടുപോയത്.
നൂറു ശതമാന വും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട മുസ്ലിംകളുള്ള ഈ ഗ്രാമത്തില്‍ ഒരാളും ഇക്കുറി തൃണ മൂല് കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിലും സി.പി.എമ്മിലും പ ്രവര്‍ത്തിക്കുന്ന തങ്ങളെ ഈ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ തൃണമൂല്‍ അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴാണ് ഉത്തരം കാണിച്ചുതരാമെന്നു പറഞ്ഞ് അവര്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ജീവിക്കുന്ന രക്തസാക്ഷി അന്‍സാര്‍ അലിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. കുനിഞ്ഞുമാത്രം കയറാവുന്ന ഷീറ്റടിച്ച ആ കൂരയിലേക്ക് ചെന്നപ്പോള്‍ പാതി മുറിച്ചുമാറ്റിയ ഇടതുകാലിലേക്ക് ചുണ്ടി അന്‍സാര്‍ അലി അതിനുത്തരം നല്കി.
മൈഥിലിപുരില് റോഡ് പണിക്ക് പോയ റോളര്‍ ഡ്രൈവറായ അന്‍സാര്‍ അലി വോട്ട് ചെയ്യാനാണ് ഏപ്രില്‍ 12ന് വീട്ടിെലത്തിയത്. 14നായിരുന്നു വോട്ടെടുപ്പ്. നല്ല മഴയിൽ കവലയിലെ സ്കൂളിലെ ബൂത്തില്‍ ചെന്ന് വരി നിന്നു. 12 മണിയായിക്കാണും. ആയുധങ്ങളേന്തി തൃണമൂല്‍ പ്രവർത്തകരുടെ സംഘം ബൂത്തിലേക്ക് അതിക്രമിച്ചു കയറി. വരി നില്ക്കുന്ന വോട്ടര്‍മാരെ അടിച്ചോടിക്കാന്‍ തുടങ്ങി. ഒരാളെ പോലും ബൂത്തിൽ നിർത്തിയില്ല.
മുഴുവന്‍ ബാലറ്റുകളും പിടിച്ചെടുത്ത സംഘം ഒരു മണിക്കൂർകൊണ്ട് എല്ലാ ബാലറ്റുകളും വോട്ട് ചെയ്ത് പെട്ടിയിലാക്കി. എന്നിട്ട് വെടിവെച്ച് ഭീതി സൃഷ്ടിച്ചു. ആകെ ഒരു പൊലീസുകാരനാണ് ബൂത്തിന് കാവലുണ്ടായിരുന്നത്. ജീവനുംകൊണ്ട് അയാളും ഓടി. വെടിയൊച്ച കേട്ട് ബൂത്തില്‍ നിന്നിറങ്ങി തിരിഞ്ഞോടിയ അൻസാർ അലിയുടെ കാലിലേക്ക് ഒരു ബോംബ് വന്നു വീണു.
പിറകെ തുടരത്തുടരെ ഏഴ് ബോംബുകളും ആ സ്കൂള്‍ മുറ്റത്ത് പൊട്ടി. കാല് തകര്‍ന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ വീണു. ഒരാൾപോലും പിടിച്ചുയർത്താൻ ഉണ്ടായിരുന്നില്ല. രക്തം വാര്‍ന്ന് അഞ്ച് മിനിറ്റോളം അവിടെ കിടന്ന അൻസാറിനെ ഒടുവില്‍ ഉമ്മയും മകനും വന്ന് എഴുന്നേല്പിച്ചപ്പോള് ഞെരിയാണിക്ക് മുകള്‍ ഭാഗം തകര്‍ന്ന് മാംസം ചിതറിത്തെറിച്ച് പാദം തൂങ്ങിക്കിടക്കുകയായിരുന്നു. ബൂത്ത് പിടിക്കാനായി തൃണമൂലുകാര്‍ റോഡുകൾ അടച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പിന്നെയും അര മണിക്കൂറെടുത്തു. റായ്ഗഞ്ചല് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൃണമൂല്‍ നേതാക്കള്‍ വന്ന് ഭീഷണിപ്പെടുത്തി ഡിസ്ചാര്‍ജ് ചെയ്യിച്ചു.
ശേഷം തങ്ങള്‍ക്കെതിരെ കേസും കൊടുത്തെന്ന് അൻസാർ അലി പറഞ്ഞു. ആ കള്ളക്കേസില്‍ പ്രതി ചേര്‍ത്ത സി.പി.എം പ്രവര്‍ത്തകരെ പിടിക്കാന്‍ അന്ന് രാത്രിതന്നെ ഗ്രാമത്തില്‍ പൊലീസ് എത്തി. ആശുപത്രിയില്‍നിന്ന് പുറത്തായ തനിക്ക് തിരിച്ച് വീട്ടിലേക്ക് വരാന്‍ കഴിയാത്ത സ്ഥിതിയിലായി. ഒടുവില്‍ റായ്ഗഞ്ചില്‍ രഹസ്യമായി ഹോട്ടല്‍ മുറിയെടുത്ത് ഡോക്ടറെ കാശ് കൊടുത്ത് ദിവസവും കൊണ്ടുവന്നു പരിശോധിപ്പിച്ചു മുറിവ് കെട്ടിച്ചു. മൂന്നാം ദിവസം കാല് പഴുത്തതോടെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ ആംബുലന്‍സ് തൃണമൂലുകാര്‍ വിലക്കിയതിനാല്‍ നാട്ടുകാര്‍ നൽകിയ പണംകൊണ്ട് സ്വകാര്യ ആംബുലന്‍സിലാണ് കൊല്‍ക്കത്തയിലേക്ക് പോയത്. ഒരാഴ്ചക്കു ശേഷം കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഇതിനകം ചികിത്സക്ക് രണ്ട് ലക്ഷത്തോളം രൂപ ചെലവായി. ഏഴായിരത്തോളം രൂപ പാര്‍ട്ടി നല്കി. നനയാന്‍ പാടില്ലാത്ത വില കുറഞ്ഞ ഒരു വെപ്പുകാല് വെച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. നല്ലൊരു കൃത്രിമ കാൽ വെക്കാന്‍ അഞ്ചു ലക്ഷം രൂപ ചെലവ് വരും. എന്നാൽ, എങ്ങനെയെങ്കിലും ജോലിക്ക് പോകാമായിരുന്നു. പക്ഷേ, അഞ്ചു ലക്ഷം രൂപ ആരുതരും -അന്‍സാര്‍ അലി നെടുവീര്‍പ്പിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.