മുതിർന്ന മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്

കൊൽക്കത്ത: കേന്ദ്രസർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമായ സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തൃണമൂൽ കോൺഗ്രസ് ആണ് സാഗരികയെ നാമനിർദേശം ചെയ്തത്. സാഗരികക്കു പുറമെ സുഷ്മിത ദേവ്, മുഹമ്മദ് നദീമുൽ ഹഖ്, മമത ബാല ഠാക്കൂർ എന്നിവരെയും തൃണമൂൽ ഉപരിസഭയിലേക്കുള്ള സ്ഥാനാർഥികളായി പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരിയിലേക്ക് 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ചുപേരാണ് ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

മൂന്ന് പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‍ലുക്ക്, ഇന്ത്യൻ എക്സ്പ്രസ്, സി.എൻ.എൻ-ഐ.ബി.എൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമപ്രവർത്തകയാണ് സാഗരിക. ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ റോഡ്സ് സ്കോളർ എന്നിവിടങ്ങളിലായിരുന്നു സാഗരികയുടെ പഠനം. പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് ഭർത്താവ്. ഇന്ദിര-ദ മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ, അടൽ ബിഹാരി വാജ്പേയി-ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് പ്രൈംമിനിസ്റ്റർ, ദ ജിൻ ഡ്രി​ങ്കേഴ്സ് എന്നിവയാണ് സാഗരികയുടെ പ്രധാന പുസ്തകങ്ങൾ.


Tags:    
News Summary - Trinamool Congress names journalist Sagarika Ghose and others for Rajya Sabha polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.