കൊൽക്കത്ത: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി.
ഡൽഹിയിൽനിന്നടക്കമുള്ള അഞ്ച് ഇ.ഡി ഉദ്യോഗസ്ഥർ രുചിരയെ ചോദ്യം ചെയ്തു. മൂന്നു പേജ് ചോദ്യങ്ങൾ ഇ.ഡി തയാറാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇയിലേക്ക് രണ്ട് മക്കളുമായി പോകാനെത്തിയ രുചിരയെ കൊൽക്കത്ത വിമാനത്താവളത്തിൽ ഇ.ഡി തടഞ്ഞിരുന്നു.
കേസിൽ ഇ.ഡിയും സി.ബി.ഐയും ഇവരെ മുമ്പും ചോദ്യം ചെയ്തിരുന്നതാണ്. അതേസമയം, ട്രെയിൻ അപകടത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇ.ഡി ഇടപെടലെന്ന് തൃണമൂൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.