ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.എൽ.എ മിഹിർ ഗോസ്വാമി ബി.ജെ.പിയിൽ ചേരും. കൂച്ച് ബിഹാറിൽനിന്നുള്ള എം.എൽ.എയാണ് ഗോസ്വാമി.
ബി.ജെ.പി നേതൃത്വവുമായി സംസാരിക്കുന്നതിന് ഗോസ്വാമിയിലെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തി. കൂച്ച് ബിഹാറിൽനിന്നുള്ള എം.പിയായ നിഷിത് പ്രമാണിക്കിനൊപ്പമാണ് ഗോസ്വാമി ഡൽഹിയിലേക്ക് തിരിച്ചത്.
ഗോസ്വാമി മുതിർന്ന ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയാതായും ഇന്നുതന്നെ ബി.ജെ.പിയിൽ ചേരുമെന്നും നിഷിത് പ്രമാണിക് പ്രതികരിച്ചു. 1998ൽ തൃണമൂൺ കോൺഗ്രസിെൻറ തുടക്കം മുതൽ സജീവ നേതാവായിരുന്നു ഗോസ്വാമി.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിെൻറ പാർട്ടിയിലെ ഇടപെടൽ ആരംഭിച്ച് മിഹിർ ഗോസ്വാമി തൃണമൂലിൽനിന്ന് രാജിവെച്ചിരുന്നു. കൂടുതൽ അപമാനം സഹിക്കാൻ കഴിയാത്തതിനാൽ പാർട്ടിയുമായി ചേർന്നുപോകാൻ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയായിരുന്നു ഗോസ്വാമിയുടെ രാജി. 22 വർഷം തൃണമൂലിനൊപ്പം പ്രവർത്തിച്ച നേതാവാണ് ഗോസ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.