അൻസോൾ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും സിനിമാതാരവുമായ മൂൺ മൂൺ സെന്നിനെ വിജയിപ്പിച് ചാൽ കോടികളുടെ കരാർ നൽകുമെന്ന് വാഗ്ദാനം ചെയ്ത് തൃണമൂൽ എം.എൽ.എ. ജിതേന്ദ്ര തിവാരി വിവാദത്തിൽ. മൂൺ മൂൺ സെന്ന ിനെ വിജയിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടി കൗൺസിലർമാർക്ക് നഗരസഭയിൽ നിന്നുള്ള കരാർ നൽകുമെന്നാണ് അൻസോൾ മേയർ ക ൂടിയായ ജിതേന്ദ്ര വാഗ്ദാനം ചെയ്തത്. സ്ഥാനാർഥി സെൻ കൂടി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജിത േന്ദ്രയുടെ വാഗ്ദാനം.
മൂൺ മൂൺ സെന്നിന് 5000 വോട്ട് സംഘടിപ്പിച്ചു നൽകുന്നവർക്ക് ഒരു കോടി മതിക്കുന്ന കരാർ നൽകും. 3000 വോട്ട് നേടികൊടുക്കുന്നവർക്ക് 50 ലക്ഷത്തിെൻറ കരാറും 2000, 1000 വോട്ടുകൾ അധികമായി സെന്നിന് നേടികൊടുക്കുകയാണെങ്കിൽ 25 ലക്ഷത്തിെൻറയും 10 ലക്ഷത്തിെൻറയും കരാറുകൾ നൽകുമെന്നും ജിതേന്ദ്ര പറഞ്ഞു. സ്ഥാനാർഥിക്കായി വോട്ട് പിടിക്കാൻ കഴിയാത്തവർ കൗൺസിലർ പദവി രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം താക്കീത് നൽകി.
മൂൺ മൂൺ സെന്നിന് വിജയിക്കാനുള്ള വോട്ട് നേടികൊടുക്കാൻ കഴിയാതിരുന്നാൽ താനും മേയർ പദവി രാജിവെക്കുമെന്നും ജിതേന്ദ്ര തിവാരി പറഞ്ഞു.
ജിതേന്ദ്രയുടെ പ്രസ്താനക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയായ ബാബുൾ സുപ്രിയോ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാൻ പണമൊഴുക്കുകയാണ്. അതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്നും സുപ്രിയോ ആവശ്യപ്പെട്ടു.
എന്നാൽ പാർട്ടി കൗൺസിലർമാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രേരിപ്പിക്കുന്നതിനാണ് ജിതേന്ദ്ര തിവാരി അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് തൃണമൂൽ നേതാവും മുനിസിപ്പൽ കാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.