ഭുവനേശ്വര്‍: ‘റോസ് വാലി ചിറ്റ് ഫണ്ട്’ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. തപസ് പോളിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.
കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച എം.പിക്ക് സി.ബി.ഐ. നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ സി.ബി.ഐയുടെ ഓഫിസിലത്തെിയ പോളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃണമൂലിന്‍െറ മറ്റൊരു എം.പിയായ സുദീപ് ബന്ദോപാധ്യായയോടും ഡിസംബര്‍ 30നകം ഹാജരാകാനാവശ്യപ്പെട്ട് സി.ബി.ഐ. നോട്ടീസ് അയച്ചിരുന്നു. കേസില്‍ റോസ് വാലി ചിറ്റ് ഫണ്ട് ഉടമ ഗൗതം കുണ്ടു ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ സി.ബി.ഐ. കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി കമ്പനിയുടെ പേരില്‍ ഉപഭോക്താക്കളില്‍നിന്ന് 17,000 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ 450 കോടി രൂപ ഒഡിഷയില്‍നിന്ന് മാത്രമായി ലഭിച്ചുവെന്നും സി.ബി.ഐ. കണ്ടത്തെി.
റോസ് വാലി ചിറ്റ് ഫണ്ടിന്‍െറ രണ്ട് കമ്പനികളില്‍ പോളും ഭാര്യയും ഡയറക്ടര്‍മാരായിരുന്നു. കേസില്‍ ആദ്യമായാണ് ഒരു എം.പിക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.