ബ്രാഹ്മണ അധികാരികൾ ബുദ്ധ നിർമിതികളുടെ നാശത്തിന് കാരണക്കാർ; ട്വീറ്റ് വിവാദമായതോടെ പിൻവലിച്ച് തൃണമൂൽ എം.പി

കൽക്കത്ത: തൃണമൂൽ രാജ്യസഭാംഗമായ ജവ്ഹർ സർകാർ സമൂഹ മാധ്യമത്തിൽ നടത്തിയ ബ്രാഹ്മണ വിരുദ്ധ പോസ്റ്റ് രൂക്ഷ വിമർശത്തെത്തുടർന്ന് നീക്കം ചെയ്തു. ബ്രാഹ്മണ അധികാരികൾ ബുദ്ധ നിർമിതികളുടെ നാശത്തിന് കാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പ്രമുഖർ രംഗത്തെത്തി.

നിങ്ങളുടെ നേതാവ് മമത ബാനർജി ഒരു ബ്രാഹ്മണയാണെന്ന് രാജാജിയുടെ കൊച്ചുമകനായ സി.ആർ കേശവൻ ജവ്ഹർ സർക്കാറിനെ ഓർമ്മിപ്പിച്ചു.

ബ്രാഹ്മണർക്കെതിരായ സർക്കാറിന്റെ പരാമർശം വിദ്വേഷവും നീചവുമാണ്. ട്വീറ്റിന് മാപ്പ് പറയുകയും അത് പിൻവലിക്കുകയും ചെയ്യണം. ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.

ജവഹർ സർകാർ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്‍റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പ്രചരിക്കുകയാണ്.

Tags:    
News Summary - Trinamool MP deletes 'anti-Brahmin' tweet amid flak: ‘Mamata Banerjee also Brahmin’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.