ഗോവയിൽ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമം -മോദി

കാൺപൂർ: ഗോവയിലെ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

ഈ ആരോപണം പാർട്ടി നേരത്തെ പരസ്യമായി ആരോപിച്ചതാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവയിൽ ബി.ജെ.പി ഭരിക്കുന്ന 40 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവിടെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അവരുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ദീർഘമായ ശ്രമത്തിലാണ്.

കാൺപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി യു.പിയെ രാവും പകലും കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

Tags:    
News Summary - "Trinamool Wants To Split Hindu Votes In Goa": PM Invokes Poll Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.