ന്യൂ​ഡ​ൽ​ഹി:  വി​വാ​ദ മു​ത്ത​ലാ​ഖ്​ ബി​ല്ലി​​​െൻറ കാ​ര്യ​ത്തി​ൽ ലോ​ക്​​സ​ഭ​യി​ൽ സ്വീ​ക​രി​ച്ച അ​തേ നി​ല​പാ​ട്​ രാ​ജ്യ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സ്​ സ്വീ​ക​രി​ക്ക​ണ​​െമ​ന്ന്​ സ​ർ​ക്കാ​ർ. ലോ​ക്​​സ​ഭ ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​ക്കി​യ മു​സ്​​ലിം വ​നി​ത വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ൽ ബു​ധ​നാ​ഴ്​​ച രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്​ സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്​​ച ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ വെ​ക്കാ​നാ​ണ്​ നീ​ക്കം ന​ട​ന്ന​തെ​ങ്കി​ലും പ്ര​തി​പ​ക്ഷ നി​ല​പാ​ട്​ എ​ന്താ​െ​ണ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​റി​ൽ ബാ​ക്കി​യാ​യി​രു​ന്നു.

സ​ർ​ക്കാ​ർ  ന്യൂ​ന​പ​ക്ഷ​മാ​യ  രാ​ജ്യ​സ​ഭ​യി​ലെ ബി​ൽ അ​വ​ത​ര​ണം നീ​ണ്ട​ത്​ ഇ​തേ​തു​ട​ർ​ന്നാ​ണ്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന സ​ഭാ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​യ​ർ​ന്നു. സ​മ​വാ​യം ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും, ബി​ൽ സ​ഭ​യി​ൽ വെ​ച്ചാ​ൽ കോ​ൺ​ഗ്ര​സ്​ സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ.

മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന ബി​ല്ലി​​​െൻറ പൊ​തു​വി​കാ​ര​​ത്തി​നൊ​പ്പം നി​ൽ​ക്കു​േ​മ്പാ​ൾ​ത​ന്നെ, ഭ​ർ​ത്താ​വി​ന്​ മൂ​ന്നു​വ​ർ​ഷ ശി​ക്ഷ ന​ൽ​കു​ന്ന​ത​ട​ക്കം വി​വാ​ദ വ്യ​വ​സ്​​ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ബി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ സ​ഭാ സ​മി​തി​ക്ക്​ വി​ട​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വാ​ദി​ച്ചു. എ​ന്നാ​ൽ, അ​ത്​ സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ൽ ത​ള്ളി.  വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന ഘ​ട്ട​ത്തി​ൽ പ​ക്ഷേ, ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളി​ൽ വോ​െ​ട്ട​ടു​പ്പു വേ​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നി​ർ​ബ​ന്ധം പി​ടി​ച്ചി​ല്ല. ഇ​ത്​ കോ​ൺ​ഗ്ര​സി​​​െൻറ ആ​ശ​യ​ക്കു​ഴ​പ്പം കൊ​ണ്ടാ​ണെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ​ക്ഷം. ഇ​തേ നി​ല​പാ​ട്​ രാ​ജ്യ​സ​ഭ​യി​ലും വേ​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ എ​ടു​ത്ത​തി​​​െൻറ കാ​ര​ണം അ​താ​ണ്.  സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ടു​ന്ന​തി​ന്​ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നാ​ണ്​ പ്ര​തി​പ​ക്ഷം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന്​ വ​ഴ​ങ്ങി​യെ​ന്നു വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ല. 

Tags:    
News Summary - Triple talaq - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.