മുത്തലാഖ്: കോൺഗ്രസിനെ വെട്ടിലാക്കാൻ സർക്കാർ
text_fieldsന്യൂഡൽഹി: വിവാദ മുത്തലാഖ് ബില്ലിെൻറ കാര്യത്തിൽ ലോക്സഭയിൽ സ്വീകരിച്ച അതേ നിലപാട് രാജ്യസഭയിലും കോൺഗ്രസ് സ്വീകരിക്കണെമന്ന് സർക്കാർ. ലോക്സഭ കഴിഞ്ഞദിവസം പാസാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. ചൊവ്വാഴ്ച ബിൽ രാജ്യസഭയിൽ വെക്കാനാണ് നീക്കം നടന്നതെങ്കിലും പ്രതിപക്ഷ നിലപാട് എന്താെണന്ന ആശങ്ക സർക്കാറിൽ ബാക്കിയായിരുന്നു.
സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിലെ ബിൽ അവതരണം നീണ്ടത് ഇതേതുടർന്നാണ്. ചൊവ്വാഴ്ച വൈകീട്ട് നടന്ന സഭാ കാര്യോപദേശക സമിതി യോഗത്തിൽ വിഷയം ഉയർന്നു. സമവായം ഒന്നുമുണ്ടായില്ലെങ്കിലും, ബിൽ സഭയിൽ വെച്ചാൽ കോൺഗ്രസ് സഹകരിക്കുമെന്നാണ് സർക്കാറിൽ പ്രതീക്ഷ.
മുത്തലാഖ് നിരോധന ബില്ലിെൻറ പൊതുവികാരത്തിനൊപ്പം നിൽക്കുേമ്പാൾതന്നെ, ഭർത്താവിന് മൂന്നുവർഷ ശിക്ഷ നൽകുന്നതടക്കം വിവാദ വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. ബിൽ വിശദപരിശോധനക്ക് സഭാ സമിതിക്ക് വിടണമെന്ന് കോൺഗ്രസ് വാദിച്ചു. എന്നാൽ, അത് സർക്കാർ ലോക്സഭയിൽ തള്ളി. വോെട്ടടുപ്പ് നടന്ന ഘട്ടത്തിൽ പക്ഷേ, ഭേദഗതി നിർദേശങ്ങളിൽ വോെട്ടടുപ്പു വേണമെന്ന് കോൺഗ്രസ് നിർബന്ധം പിടിച്ചില്ല. ഇത് കോൺഗ്രസിെൻറ ആശയക്കുഴപ്പം കൊണ്ടാണെന്നാണ് സർക്കാർ പക്ഷം. ഇതേ നിലപാട് രാജ്യസഭയിലും വേണമെന്ന് സർക്കാർ നിലപാട് എടുത്തതിെൻറ കാരണം അതാണ്. സെലക്ട് കമ്മിറ്റിക്ക് വിടുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്താനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. എന്നാൽ, പ്രതിപക്ഷത്തിന് വഴങ്ങിയെന്നു വരുത്താൻ സർക്കാർ തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.