ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിൽ വന്നശേഷം ത്രിപുരയിൽ നടന്ന അക്രമങ്ങളിൽ സാധാരണക്കാരുടെ 1699 വീടുകളും 380 പാർട്ടി ഒാഫിസുകളും ബഹുജന സംഘടനകളുടെ 48 ഒാഫിസുകളും ബി.ജെ.പി പ്രവർത്തകർ കൊള്ളയടിച്ചതായി സി.പി.എം. 21 മുസ്ലിംകളുടെ വീട് കൊള്ളയടിച്ച സംഘം ചില ജില്ലകളിൽ വീടുകളിൽനിന്ന് താമസക്കാരെ പുറത്താക്കുകയും ചെയ്തെന്ന് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് സി.പി.എം നേതൃത്വം വ്യക്തമാക്കി.
കാൽ നൂറ്റാണ്ട് കാലത്തെ സി.പി.എം/ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച നിയമസഭ തെരഞ്ഞെടുപ്പുഫല പ്രഖ്യാപനത്തിനുശേഷം നടന്ന അക്രമങ്ങളിൽ തങ്ങളുടെ പ്രവർത്തകരും അനുഭാവികളുമായ 964 പേരെ ശാരീരികമായി ആക്രമിച്ചു. 219 പേരുടെ വീടുകൾ കത്തിച്ചു. അക്രമികൾ 452 കടകളാണ് കൊള്ളയടിക്കുകയും തീയിടുകയും ചെയ്തത്. 53 റബർ പ്ലാേൻറഷനുകൾ തീയിട്ടപ്പോൾ ഭീഷണിപ്പെടുത്തി രൂപ തട്ടിയെടുത്ത 230 സംഭവങ്ങളും ഉണ്ടായതായി സി.പി.എം എം.പിയും കിസാൻ സഭ അഖിലേന്ത്യാ േജായൻറ് സെക്രട്ടറിയുമായ ജിേതന്ദ്ര ചൗധരി കണക്കുകൾ നിരത്തി ‘മാധ്യമ’ത്തോട് വിശദീകരിച്ചു.
സംസ്ഥാനത്ത് ആകെ 110 പാർട്ടി ഒാഫിസുകളാണ് തീയിട്ട് നശിപ്പിച്ചത്. 252 പാർട്ടി ഒാഫിസുകൾ പിടിച്ചെടുക്കുകയും പൂട്ടിയിടുകയും ചെയ്തു. തങ്ങളുടെ വിവിധ വർഗ ബഹുജന സംഘടനകളുടെ എട്ട് ഒാഫിസുകൾ തീയിട്ട് നശിപ്പിക്കുകയും 134 എണ്ണം പിടിച്ചെടുക്കുകയും ചെയ്തു.
ഉദയ്പൂരിലെ കില്ലയിൽ നിരവധി മുസ്ലിം കുടുംബങ്ങളെ വീടുകളിൽനിന്ന് പുറത്താക്കിയപ്പോൾ സാദറിൽ 21 മുസ്ലിം കുടുംബങ്ങളുടെ വീടുകൾ കൊള്ളയടിച്ചു. കൊവായിൽ മാത്രം പാർട്ടി പ്രവർത്തകരായ 275 കുടുംബങ്ങളുടെ വീടുകളാണ് ബലമായി ബി.ജെ.പി-ആർ.എസ്.എസുകാർ പിടിച്ചെടുത്തതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.