ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിലയിരുത്തുന്നത്.

ഫെബ്രുവരിയിലായിരിക്കും തെരഞ്ഞെടുപ്പ്. അറുപതംഗ നിയമസഭയാണ് മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്. 1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിക്കുന്നത്. മേഘാലയിൽ നിലവിൽ കോൺഗ്രസും. കുറച്ചുവർഷങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാനമുറപ്പിക്കാൻ പരിശ്രമിക്കുന്ന ബി.ജെ.പിയും മത്സര രംഗത്തുണ്ട്.

Tags:    
News Summary - Tripura, Meghalaya and Nagaland state election dates are known today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.