പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ആശ്ലേഷിക്കുന്നു

ത്രിപുര ബി.ജെ.പിയിൽ പൊട്ടിത്തെറി; ബിപ്ല​ബ്​ ദേവി​ന്‍റെ യോഗത്തിൽ 10 എം.എൽ.എമാർ പ​ങ്കെടുത്തില്ല​

അഗർത്തല: ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ പാർട്ടിയിലെ പൊട്ടിത്തെറി അതിരൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിപ്ലബ് ദേവി​ന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽനിന്ന്​ 10 എം.എൽ.എമാർ വിട്ടുനിന്നു. വെള്ളിയാഴ്ച രാത്രി വിളിച്ച 36 എം‌എൽ‌എമാരുടെയും യോഗത്തിലാണ്​ ഇവർ പ​ങ്കെടുക്കാതെ ഒഴിഞ്ഞുമാറിയത്​.

വിമതസ്വരം ശക്​തമായതോടെ, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന്​ സജ്ജമാവാൻ മുഴുവൻ എം‌.എൽ‌.എമാരുടെയും പിന്തുണ തേടുന്നതിനാണ് യോഗം ചേർന്നത്. 60 അംഗ നിയമസഭയില്‍ 36 സീറ്റാണ് ബി.ജെ.പിയ്ക്കുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്.

സുദീപ് റോയ് ബർമാൻ, രാം പ്രസാദ് പോൾ അടക്കമുള്ള എം.എൽ.എമാരാണ്​ വിമത പ്രവർത്തനങ്ങൾക്ക്​ നേതൃത്വം ​െകാടുക്കുന്നത്​. സുദീപ് റോയ്ബര്‍മ്മനെ ഏകപക്ഷീയമായി ബിപ്ലബ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിട്ടുനിന്ന വിമത എം.എൽ.എമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽനിന്ന്​ രാജിവെച്ച്​ തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്നാണ്​ സൂചന.


പ്രശ്​നങ്ങൾ പരിഹരിക്കാൻ ജൂൺ 15 ന് അഗർത്തലയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എല്ലാ എം‌എൽ‌എമാരുടെയും യോഗം വിളിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും വിമതപക്ഷം രമ്യതയി​ലെത്തിയില്ല. മുഖ്യമന്ത്രിയെ മാറ്റണമെന്നാണ്​ അവരുടെ പ്രധാന ആവശ്യം.

ഈ യോഗത്തിന്​ തൊട്ടുപിന്നാലെ സുദീപ് റോയ് ബർമാൻ ഗുവാഹത്തിയിൽ പോയി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ന്യൂഡൽഹിയിൽ പോയി പാർട്ടി തലവൻമാരെ കണ്ടുമടങ്ങി. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

2016 ൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച സുദീപ് റോയ് ബർമാനെയും കൂട്ടാളികളെയും ബി.ജെ.പി മുൻ ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയിയുടെ നേതൃത്വത്തിലാണ്​ ബിജെ.പിയിലേക്ക്​ കൂടുമാറ്റിയത്​. ത്രിപുരയിൽ ഭരണംപിടിക്കാൻ ഉൾപ്പെടെ ഈ നീക്കം പാർട്ടിയെ സഹായിച്ചിരുന്നു. എന്നാൽ, വിഭാഗീയത ശക്​തമായ സാഹചര്യത്തിൽ 2023ലെ തെരഞ്ഞെടുപ്പിൽ എന്തുസംഭവിക്കുമെന്ന ആകാംക്ഷയിലാണ്​ രാഷ്​ട്രീയ നിരീക്ഷകർ. 

Tags:    
News Summary - Tripura political crisis: 10 BJP MLAs skip party meeting called by CM Biplab Deb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.