ത്രിപുര ബി.ജെ.പിയിൽ കലഹം?, മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബി​െൻറ വിശ്വസ്തരുമായുളള കൂടിക്കാഴ്ച പാളി

അഗര്‍ത്തല: ബി.ജെ.പി നേതൃത്വത്തിന് തലവേദനയായി ത്രിപുരയിലെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും കലഹം. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചെങ്കിലും, മുതിര്‍ന്ന നേതാക്കളൊന്നും ഈ യോഗത്തില്‍ പങ്കെടുത്തി​ല്ലെന്നാണ് അറിയുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തിങ്കളാ​ഴ്ച ആദ്യമായി ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ബിപ്ലബ് ദേബ് വിശ്വസ്തരുടെ യോഗം വിളിക്കാൻ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം നാളെ വിളിച്ചുചേര്‍ക്കുന്നത്.

പുറത്തുനിന്ന് വന്ന ചിലര്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നാണ് തര്‍ക്കത്തെ കുറിച്ച് ബിപ്ലബ് ദേബ് പ്രതികരിച്ചത്. പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 2022-ല്‍ ബിപ്ലബിനെ മാറ്റിയാണ് മണിക് സാഹയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2016-ലാണ് ബി.ജെ.പിയില്‍ എത്തിയതാണ്. ഇത്തവണ കേന്ദ്ര മന്ത്രി പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കമെങ്കിലും എം.എൽ.എമാരുടെ പിന്തുണ മണിക് സാഹയ്ക്ക് ആയതുകൊണ്ട് ഈ നീക്കം ഫലം കണ്ടിരുന്നില്ല.

ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും മുന്‍പ് ലഭിച്ചതിനേക്കാള്‍ 11 ശതമാനം വോട്ട് കുറഞ്ഞത് ത്രിപുരയിലെ ബി.ജെ.പിക്ക് ആശങ്കയ്ക്കിടായിക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ പുനഃസംഘടന നടന്നുവരികയാണ്.

Tags:    
News Summary - Tripura: Trouble Brewing in BJP? Ex-CM Biplab Deb to Hold Meeting with Loyalists, No Other Leader to Attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.